Loading...
Treasure face
  • 78,160,429
Lyrics

ആരാധികേ

മഞ്ഞുതിരും വഴിയരികേ

നാളേറെയായ്

കാത്തുനിന്നു മിഴിനിറയേ

നീയെങ്ങു പോകിലും

അകലേയ്ക്കു മായിലും

എന്നാശകൾ തൻ മൺതോണിയുമായ്

തുഴഞ്ഞരികേ ഞാൻ വരാം

എന്റെ നെഞ്ചാകെ നീയല്ലേ

എന്റെ ഉന്മാദം നീയല്ലേ

നിന്നെയറിയാൻ ഉള്ളുനിറയാൻ

ഒഴുകിയൊഴുകി ഞാൻ

ഇന്നുമെന്നുമൊരു പുഴയായ്

ആരാധികേ

♪

പിടയുന്നോരെന്റെ ജീവനിൽ

കിനാവു തന്ന കണ്മണി

നീയില്ലയെങ്കിലെന്നിലെ

പ്രകാശമില്ലിനി

മിഴിനീരു പെയ്ത മാരിയിൽ

കെടാതെ കാത്ത പുഞ്ചിരി

നീയെന്നൊരാ പ്രതീക്ഷയിൽ

എരിഞ്ഞ പൊൻതിരി

മനം പകുത്തു നൽകിടാം

കുറുമ്പുകൊണ്ടു മൂടിടാം

അടുത്തു വന്നിടാം കൊതിച്ചു നിന്നിടാം

വിരൽ കൊരുത്തിടാം സ്വയം മറന്നിടാം

ഈ ആശകൾ തൻ മൺതോണിയുമായ്

തുഴഞ്ഞകലേ പോയിടാം

എന്റെ നെഞ്ചാകെ നീയല്ലേ

എന്റെ ഉന്മാദം നീയല്ലേ

നിന്നെയറിയാൻ ഉള്ളുനിറയാൻ

ഒഴുകിയൊഴുകി ഞാൻ

ഇന്നുമെന്നുമൊരു പുഴയായ്

ആരാധികേ

മഞ്ഞുതിരും വഴിയരികേ

♪

ഒരുനാൾ കിനാവു പൂത്തിടും

അതിൽ നമ്മളൊന്നു ചേർന്നിടും

പിറാക്കൾപോലിതേ വഴി

നിലാവിൽ പാറിടും

നിനക്കു തണലായി ഞാൻ

നിനക്കു തുണയായി ഞാൻ

പല കനവുകൾ പകലിരവുകൾ

നിറമണിയുമീ കഥയെഴുതുവാൻ

ഈ ആശകൾ തൻ മൺതോണിയുമായ്

തുഴഞ്ഞകലേ പോയിടാം

എന്റെ നെഞ്ചാകെ നീയല്ലേ

എന്റെ ഉന്മാദം നീയല്ലേ

നിന്നെയറിയാൻ ഉള്ളുനിറയാൻ

ഒഴുകിയൊഴുകി ഞാൻ

ഇന്നുമെന്നുമൊരു പുഴയായ്

ആരാധികേ

മഞ്ഞുതിരും വഴിയരികേ

: / :